Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Wind And Rain

District News

കാ​റ്റി​ലും മ​ഴ​യി​ലും വ്യാ​പ​ക​നാ​ശം

പ​ത്ത​നാ​പു​രം : വേ​ന​ൽ​മ​ഴ​യോ​ടൊ​പ്പ​മു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ൽ പി​ട​വൂ​ർ മേ​ഖ​ല​യി​ൽ വ്യാ​പ​ക​നാ​ശം. പ​ത്ത​നാ​പു​രം-​കു​ന്നി​ക്കോ​ട് പാ​ത​യി​ൽ ബ്ലോ​ക്ക് ഓ​ഫീ​സി​നു സ​മീ​പം ഇ​ഞ്ച​പ്പ​ട​ർ​പ്പു​ള്ള കൂ​റ്റ​ൻ​മാ​വ് പി​ഴു​തു​വീ​ണ് മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​യി.

പാ​ത​യ്ക്കു കു​റു​കേ വീ​ണ മ​ര​വും ഇ​ഞ്ച​പ്പ​ട​ർ​പ്പും അ​ഗ്നി​ര​ക്ഷാ​സേ​നാ​ഗം​ങ്ങ​ൾ ഏ​റെ​നേ​രം പ​രി​ശ്ര​മി​ച്ചാ​ണ് വെ​ട്ടി​മാ​റ്റി ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ മ​ര​ങ്ങ​ൾ പി​ഴു​തും ഒ​ടി​ഞ്ഞും വീ​ണ​ത് ഗ​താ​ഗ​ത ത​ട​സ​ത്തി​നും വൈ​ദ്യു​തി​ത​ട​സ​ത്തി​നും ഇ​ട​യാ​ക്കി. പി​ട​വൂ​ർ ത​ട​ത്തി​ൽ ഭാ​ഗ​ത്ത് പ്ലാ​വ് വൈ​ദ്യു​ത​ലൈ​നി​ൽ വീ​ണു. പ്ര​ധാ​ന വൈ​ദ്യു​ത​ലൈ​നു​ക​ളി​ൽ വീ​ണ മ​ര​ങ്ങ​ൾ വെ​ട്ടി​മാ​റ്റാ​ൻ സ​മ​യ​മേ​റെ എ​ടു​ത്ത​തി​നാ​ൽ താ​ലൂ​ക്കി​ലെ മി​ക്ക പ​ഞ്ചാ​യ​ത്തി​ലും മ​ണി​ക്കൂ​റു​ക​ളോ​ളം വൈ​ദ്യു​തി നി​ല​ച്ചു.

കു​ള​ത്തൂ​പ്പു​ഴ​യി​ൽ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി

കു​ള​ത്തൂ​പ്പു​ഴ : കി​ഴ​ക്ക​ൻ മ​ല​യോ​ര മേ​ഖ​ല​യി​ൽ ശ​ക്ത​മാ​യ വേ​ന​ൽ മ​ഴ​യി​ൽ വ്യാ​പ​ക​നാ​ശം. ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​രം നാ​ലോ​ടെ കു​ള​ത്തൂ​പ്പു​ഴ ടൗ​ണി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ഒ​രു​മ​ണി​ക്കൂ​റി​ല​ധി​കം നേ​രം ക​ന​ത്ത മ​ഴ പെ​യ്തു. തി​ങ്ക​ൾ​ക്ക​രി​ക്കം, സാം​ന​ഗ​ർ, കു​ള​ത്തൂ​പ്പു​ഴ, ക​ല്ലു​വെ​ട്ടാം​കു​ഴി, ഡാ​ലി തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ഴ​യ്ക്കൊ​പ്പം ആ​ലി​പ്പ​ഴം വ​ർ​ഷ​വും ഉ​ണ്ടാ​യി​രു​ന്നു.

മ​ഴ​യ്ക്കൊ​പ്പ​മെ​ത്തി​യ ശ​ക്ത​മാ​യ കാ​റ്റി​ൽ ചോ​ഴി​യ​ക്കോ​ട് മേ​ഖ​ല​യി​ൽ ഓ​ന്തു​പ​ച്ച-​ച​ണ്ണ​പ്പേ​ട്ട പാ​ത​യി​ൽ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി​യും ചി​ല്ല​ക​ൾ ഒ​ടി​ഞ്ഞു​വീ​ണും വൈ​ദ്യു​ത ലൈ​നു​ക​ൾ​ക്ക​ട​ക്കം വ്യാ​പ​ക​നാ​ശം നേ​രി​ട്ടു. അ​ഞ്ച​ൽ റെ​യ്‌​ഞ്ച് വ​ന​മേ​ഖ​ല​യി​ലു​ൾ​പ്പെ​ട്ട പ്ര​ദേ​ശ​ത്ത് ഈ​ട്ടി, മ​രു​ത്, മാ​ഞ്ചി​യം, അ​ക്കേ​ഷ്യ തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളി​ലു​ള്ള ഒ​ട്ടേ​റെ മ​ര​ങ്ങ​ൾ പാ​ത​യ്ക്കു കു​റു​കേ വീ​ണ​തോ​ടെ ഗ​താ​ഗ​തം പൂ​ർ​ണ​മാ​യി ത​ട​സ​പ്പെ​ട്ടു. ക​ട​യ്ക്ക​ലി​ൽ​നി​ന്ന്‌ അ​ഗ്നി​ര​ക്ഷാ​സേ​നാ സം​ഘ​മെ​ത്തി​യാ​ണ് പാ​ത​യി​ലേ​ക്ക് വീ​ണ മ​ര​ങ്ങ​ൾ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ മു​റി​ച്ചു​നീ​ക്കി ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്.

ശ​ക്ത​മാ​യ കാ​റ്റി​ലും ഇ​ടി​മി​ന്ന​ലി​ലും വ​ന​മേ​ഖ​ല​ക​ളി​ലും ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലും നാ​ശ​ന​ഷ്ട​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. കു​ള​ത്തൂ​പ്പു​ഴ - അ​ഞ്ച​ൽ റേ​ഞ്ചി​ലെ അ​ഞ്ച​ൽ ഓ​ന്തു​പ​ച്ച വ​ന​പാ​ത​യി​ൽ കൂ​റ്റ​ൻ മ​രം ഒ​ടി​ഞ്ഞു​വീ​ണ​തി​നെ​ത്തു​ട​ർ​ന്ന് ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും ത​ട​സ​പ്പെ​ട്ടു. ആ​ലി​പ്പ​ഴ വീ​ഴ്ച​യു​ടെ ആ​ഘാ​ത​ത്തി​ൽ മേ​ഖ​ല​യി​ലെ ചി​ല വീ​ടു​ക​ളു​ടെ​യും കെ​ട്ടി​ട​ങ്ങ​ളു​ടെ​യും മേ​ൽ​ക്കൂ​ര​ക​ൾ​ക്ക് ത​ക​രാ​ർ സം​ഭ​വി​ച്ചി​ട്ടു​ണ്ട്.

ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ക​രു​നാ​ഗ​പ്പ​ള്ളി ഉ​ൾ​പ്പെ​ടെ​യു​ള്ള തീ​ര​ദേ​ശ മേ​ഖ​ല​ക​ളി​ലും ഉ​ച്ച​യ്ക്ക് ശേ​ഷം അ​ന്ത​രീ​ക്ഷം മേ​ഘാ​വൃ​ത​മാ​യി​രു​ന്നു. പ​ല​യി​ട​ങ്ങ​ളി​ലും ശ​ക്തമാ​യ ഇ​ടി​യും മി​ന്ന​ലും ഉ​ണ്ടാ​യെ​ങ്കി​ലും കി​ഴ​ക്ക​ൻ മേ​ഖ​ല​യെ അ​പേ​ക്ഷി​ച്ച് മ​ഴ കു​റ​വാ​യി​രു​ന്നു. വ​രും ദി​വ​സ​ങ്ങ​ളി​ലും ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ വേ​ന​ൽ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. അ​റി​യി​ച്ചു. ക​ന​ത്ത ചൂ​ടി​ൽ വ​ല​യു​ന്ന കാ​ർ​ഷി​ക മേ​ഖ​ല​യ്ക്കും തോ​ട്ടം മേ​ഖ​ല​യ്ക്കും ഇ​പ്പോ​ഴ​ത്തെ മ​ഴ വ​ലി​യ ആ​ശ്വാ​സ​മാ​ണ് പ​ക​രു​ന്ന​ത്.

District News

കാ​റ്റി​ലും മ​ഴ​യി​ലും കൃ​ഷി ന​ശി​ച്ച​വ​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ഉ​ട​ൻ ന​ൽ​ക​ണം: ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ്

ക​ൽ​പ്പ​റ്റ: ഞാ​യ​റാ​ഴ്ച​യു​ണ്ടാ​യ മ​ഴ​യി​ലും അ​തി​ശ​ക്ത​മാ​യ കാ​റ്റി​ലും ജി​ല്ല​യി​ൽ കൃ​ഷി ന​ശി​ച്ച​വ​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം അ​ടി​യ​ന്ത​ര​മാ​യി ന​ൽ​ക​ണ​മെ​ന്ന് ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. വാ​ഴ​ക്കൃ​ഷി​ക്കാ​ണ് ക​ന​ത്ത നാ​ശം സം​ഭ​വി​ച്ച​ത്. പൂ​താ​ടി പ​ഞ്ചാ​യ​ത്തി​ലെ ഒ​രു ക​ർ​ഷ​ക​ന്‍റെ 2,000ത്തോ​ളം വാ​ഴ​ക​ളാ​ണ് ന​ശി​ച്ച​ത്. കൃ​ഷി ന​ശി​ച്ച​വ​ർ ധ​ർ​മ​സ​ങ്ക​ട​ത്തി​ലാ​ണ്. ക​ടം വാ​ങ്ങി​യും അ​ല്ലാ​തെ കൃ​ഷി​യി​റ​ക്കി​യ​വ​രാ​ണ് കൃ​ഷി​നാ​ശ​ത്തി​ൽ വി​ല​പി​ക്കു​ന്ന​ത്.

കൃ​ഷി​നാ​ശ​മു​ണ്ടാ​യ പ്ര​ദേ​ശ​ങ്ങ​ൾ കൃ​ഷി ഉ​ദ്യോ​ഗ​സ്ഥ​ർ സ​ന്ദ​ർ​ശി​ക്ക​ണം. ന​ഷ്ടം ശാ​സ്ത്രീ​യ​മാ​യും മാ​നു​ഷി​ക പ​രി​ഗ​ണ​ന ന​ൽ​കി​യും തി​ട്ട​പ്പെ​ടു​ത്ത​ണം. ന​ഷ്ട​ത്തി​നൊ​ത്ത പ​രി​ഹാ​രം ഓ​രോ ക​ർ​ഷ​ക​നും ല​ഭി​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. ഇ​ക്കാ​ര്യ​ത്തി​ൽ വീ​ഴ്ച വ​രു​ത്തി​യാ​ൽ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. പ്ര​സി​ഡ​ന്‍റ് പി.​എം. ബെ​ന്നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്‍റ് ടോ​മി തേ​ക്കു​മ​ല, റി​നു ജോ​ണ്‍, വി.​ഡി. ജോ​സ്, എം.​എ. പൗ​ലോ​സ്, പൗ​ലോ​സ് പൂ​താ​ടി, റീ​ന മാ​ന​ന്ത​വാ​ടി, വി​ൻ​സ​ന്‍റ് ന​ട​വ​യ​ൽ, എം.​എ. വി​ൻ​സ​ന്‍റ്, കെ.​ജെ. ജോ​ണ്‍, ഷാ​ജി മാ​ന​ന്ത​വാ​ടി, പ​രി​തോ​ഷ് കു​മാ​ർ, ജോ​സ് അ​ന്പ​ല​വ​യ​ൽ, ജി​ൻ​സ​ണ്‍ ക​ൽ​പ്പ​റ്റ, ജോ​മ​റ്റ് പു​ൽ​പ്പ​ള്ളി, എ​ൽ​ദോ​സ് മ​ണ​ൽ​വ​യ​ൽ, സാ​ബു വാ​കേ​രി, സ​ണ്ണി ചൂ​രി​മ​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

കാ​റ്റി​ലും മ​ഴ​യി​ലും പ​ര​ക്കെ നാ​ശ​ം; മ​ണി​ക്കൂ​റു​ക​ൾ വൈ​ദ്യു​തിവി​ത​ര​ണം​ മു​ട​ങ്ങി​

മ​തി​ല​കം: കാ​റ്റി​ലും മ​ഴ​യി​ലും പ​ര​ക്കെ നാ​ശ​ന​ഷ്ടം; വൈ​ദ്യു​തി വി​ത​ര​ണം മു​ട​ങ്ങി​യ​ത് മ​ണി​ക്കൂ​റു​ക​ളോ​ളം.

ഇ​ന്ന​ലെ അ​തി​രാ​വി​ലെ തീ​ര​ദേ​ശ​മേ​ഖ​ല​യി​ൽ ഉ​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ലും ശ​ക്ത​മാ​യ കാ​റ്റി​ലു​മാ​ണ് വി​വി​ധ​യി​ട​ങ്ങ​ളി​ൽ നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ച​ത്. പെ​രി​ഞ്ഞ​നം വെ​സ്റ്റ് കൃ​ഷ്ണ​ൻ​മാ​സ്റ്റ​ർ സ്കൂ​ളി​ന് മു​മ്പി​ൽ മ​രം​വീ​ണ് വൈ​ദ്യു​തി പോ​സ്റ്റ് ഒ​ടി​ഞ്ഞ് റോ​ഡി​നു കു​റു​കെ വീ​ണു. ഇ​തേ​ത്തു​ട​ർ​ന്ന് ഓ​ണ​പ്പ​റ​മ്പ് -നെ​ടു​മ്പ​റ​മ്പ് റൂ​ട്ടി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. കൂ​ടാ​തെ വൈ​ദ്യു​തി വി​ത​ര​ണം പൂ​ർ​ണ​മാ​യി ത​ട​സ​പ്പെ​ട്ടു.

മ​തി​ല​കം മേ​ഖ​ല​യി​ൽ കാ​ർ​ഷി​ക​വി​ള​ക​ൾ​ക്ക് നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ദേ​ശീ​യ​പാ​ത 66 മ​തി​ല​കം മ​തി​ൽ​മൂ​ല​യി​ൽ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടു. ഇ​തേ​ത്തു​ട​ർ​ന്ന് ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്കും കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്കും അ​പ​ക​ട​ഭീ​ഷ​ണി​യു​ണ്ടാ​യി. ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് നി​ർ​ദി​ഷ്ട ദേ​ശീ​യ​പാ​ത 66 ൽ ​മൂ​ന്നു​പീ​ടി​ക ബൈ​പ്പാ​സി​ൽ ബീ​ച്ച് റോ​ഡി​ലെ അ​ടി​പ്പാ​ത​യി​ൽ വെ​ള്ളം ക​യ​റി. തീ​ര​ദേ​ശ മേ​ഖ​ല​യെ ദേ​ശീ​യ പാ​ത​യു​ടെ ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​ധാ​ന​പ്പെ​ട്ട റോഡാണി​ത്. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളും സ്വ​കാ​ര്യ ബ​സ് സ​ർ​വീ​സു​ക​ളും ക​ട​ന്നു പോ​കു​ന്ന സ​ഞ്ചാ​ര മാ​ർ​ഗ​ത്തി​ൽ വെ​ള്ളം ക​യ​റി​യ​തോ​ടെ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ദു​രി​ത​ത്തി​ലാ​യി.

മൂ​ന്നു​പീ​ടി​ക ബീ​ച്ച് റോ​ഡ് അ​ടി​പ്പാ​ത​യി​ൽ വെ​ള്ളം ക​യ​റി​യ​തു വ​രാ​നി​രി​ക്കു​ന്ന വ​ർ​ഷ​ക്കാ​ല​ത്തെ യാ​ത്രാ​ദു​രി​ത​ത്തി​ലേ​ക്കാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ വി​ര​ൽ ചൂ​ണ്ടു​ന്ന​ത്. അ​ടി​പ്പാ​ത​നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി പൂ​ർ​ണ​തോ​തി​ൽ യാ​ത്ര​ക്കാ​യി തു​റ​ന്നു​കൊ​ടു​ക്കു​ന്ന ഘ​ട്ട​ത്തി​ൽ അ​ടി​പ്പാ​ത​യി​ൽ​നി​ന്ന് കാ​ന​യി​ലേ​ക്ക് സു​ഗ​മ​മാ​യ നീ​രൊ​ഴു​ക്ക് സാ​ധ്യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച് കാ​ൽ ന​ട​യാ​ത്ര​യും വാ​ഹ​ന​യാ​ത്ര​യും സാ​ധ്യ​മാ​കു​ന്ന അ​വ​സ്ഥ സൃ​ഷ്ടി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ർ​ന്നു ക​ഴി​ഞ്ഞു.

 

Latest News

Corehub Up